നോട്ട് നിരോധനത്തിന്‍റെ നിയമസാധുത: എതിർത്ത് കേന്ദ്രസർക്കാർ
നോട്ട് നിരോധനത്തിന്‍റെ നിയമസാധുത: എതിർത്ത് കേന്ദ്രസർക്കാർ
Sunday, November 27, 2022 12:21 AM IST
ന്യൂ​ഡ​ൽ​ഹി: നോ​ട്ടു നി​രോ​ധ​ന​ത്തി​ന്‍റെ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി തീ​രു​മാ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് എ​തി​ർ​പ്പ്. ആ​ർ​ക്കും പ്ര​ത്യേ​കി​ച്ച് ആ​ശ്വാ​സ​മൊ​ന്നും ന​ൽ​കാ​ത്ത ന​ട​പ​ടി ക്ലോ​ക്ക് തി​രി​ച്ചു​വ​യ്ക്ക​ലാ​ണെ​ന്നാ​ണ് അ​റ്റോ​ർ​ണി ജ​ന​റ​ൽ ആ​ർ. വെ​ങ്ക​ട്ട​ര​മ​ണി കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്. കൊ​ത്തി​പ്പൊ​രി​ച്ച മു​ട്ട​യെ തി​രി​ച്ചു മു​ട്ട​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഇ​തെ​ല്ലാം സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ളാ​ണെ​ന്നും വി​ദ​ഗ്ധ​രാ​ണ് അ​തു ചെ​യ്ത​തെ​ന്നും അ​തു​കൊ​ണ്ട് പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​തെ​ന്നു കോ​ട​തി വി​മ​ർ​ശി​ച്ചു. ചെ​യ്ത​തു നി​യ​മ​പ​ര​മാ​യാ​ണോ എ​ന്ന​താ​ണു കോ​ട​തി​ക്കു മു​ന്നി​ലു​ള്ള വി​ഷ​യം. ഹ​ർ​ജി​ക്കാ​രും അ​താ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. അ​തി​ൽ സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി എ​ന്തെ​ന്നു കോ​ട​തി ചോ​ദി​ച്ചു.
റി​സ​ർ​വ് ബാ​ങ്ക് നി​യ​മ​ത്തി​ന്‍റെ 26-2 വ​കു​പ്പു ലം​ഘി​ക്ക​പ്പെ​ട്ടെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​ക്ഷേ​പം. ഉ​ദ്ദേ​ശ്യം ന​ല്ല​താ​യി​രു​ന്നെ​ന്നും അ​തു നേ​ടി​യെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്.


എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ നി​യ​മം പാ​ലി​ച്ചോ എ​ന്ന​താ​ണു വി​ഷ​യം എ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​തി​നു​ള്ള രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

നോ​ട്ടു നി​രോ​ധ​ന​ത്തി​ന് റി​സ​ർ​വ് ബാ​ങ്ക് സ​മി​തി​യു​ടെ ശി​പാ​ർ​ശ ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന​ത് വി​ഷ​യ​ത്തെ ല​ഘൂ​ക​രി​ച്ചു കാ​ണു​ന്ന​തി​നു തു​ല്യ​മാ​ണ്. നോ​ട്ട് നി​രോ​ധ​നം ഒ​റ്റ​പ്പെ​ട്ട ഒ​രു ന​യ​മാ​യി​രു​ന്നി​ല്ല. സ​ങ്കീ​ർ​ണ​മാ​യ സാ​ന്പ​ത്തി​ക​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. കു​റ​ച്ചു ക​ള്ള​പ്പ​ണം പി​ടി​ക്ക​ലോ ക​ള്ള​നോ​ട്ടു പി​ടി​ക്ക​ലോ അ​ല്ല ല​ക്ഷ്യം. അ​തി​നു​മ​പ്പു​റം വ​ലി​യ വി​ശാ​ല​മാ​യാ​ണു കാ​ര്യ​ങ്ങ​ളെ സ​മീ​പി​ച്ച​ത്. പ​രാ​ജ​യ​പ്പെ​ട്ടു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്ദേ​ശ്യ​ത്തെ ത​ള്ളി​പ്പ​റ​യാ​നാ​കി​ല്ലെ​ന്നും അ​റ്റോ​ർ​ണി ജ​ന​റ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.