ഹരിയാനയിൽ വിജയം അവകാശപ്പെട്ട് ബിജെപി, എഎപി, ഐഎൻഎൽഡി കക്ഷികൾ
ഹരിയാനയിൽ വിജയം അവകാശപ്പെട്ട് ബിജെപി, എഎപി, ഐഎൻഎൽഡി കക്ഷികൾ
Monday, November 28, 2022 2:43 AM IST
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി, എ​​എ​​പി, ഐ​​എ​​ൻ​​എ​​ൽ​​ഡി ക​​ക്ഷി​​ക​​ൾ വി​​ജ​​യം നേ​​ടി. കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ട്ടി ചി​​ഹ്ന​​ത്തി​​ൽ മ​​ത്‌​​സ​​രി​​ച്ചി​​രു​​ന്നി​​ല്ല. ഏ​​ഴു ജി​​ല്ല​​ക​​ളി​​ലെ 102 ജി​​ല്ലാ പ​​രി​​ഷ​​ത് സീ​​റ്റു​​ക​​ളി​​ൽ 22 എ​​ണ്ണം ബി​​ജെ​​പി വി​​ജ​​യി​​ച്ചു. പ​​ഞ്ച്കു​​ള ജി​​ല്ലാ പ​​രി​​ഷ​​ത്തി​​ൽ ബി​​ജെ​​പി തി​​രി​​ച്ച​​ടി നേ​​രി​​ട്ടു. സി​​ർ​​സ, അം​​ബാ​​ന, യ​​മു​​നാ​​ന​​ഗ​​ർ, ജി​​ന്ദ് ജി​​ല്ല​​ക​​ളി​​ലാ​​യി 15 ജി​​ല്ലാ പ​​രി​​ഷ​​ത് സീ​​റ്റു​​ക​​ളി​​ൽ വി​​ജ​​യി​​ച്ചെ​​ന്ന് എ​​എ​​പി അ​​വ​​കാ​​ശ​​പ്പെ​​ട്ടു. 72 സീ​​റ്റി​​ൽ മ​​ത്‌​​സ​​രി​​ച്ച ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ ലോ​​ക് ദ​​ൾ(​​ഐ​​എ​​ൻ​​എ​​ൽ​​ഡി) 14 സീ​​റ്റി​​ൽ വി​​ജ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.