കേജരിവാളിനെതിരേ ആഞ്ഞടിച്ച് ഒവൈസി
കേജരിവാളിനെതിരേ ആഞ്ഞടിച്ച് ഒവൈസി
Monday, November 28, 2022 2:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ളി​​നെ​​തി​​രേ രൂ​​ക്ഷ ആ​​ക്ര​​മ​​ണ​​വു​​മാ​​യി എ​​ഐ​​എം​​ഐ​​എം അ​​ധ്യ​​ക്ഷ​​ൻ അ​​സാ​​ദു​​ദ്ദീ​​ൻ ഒ​​വൈ​​സി. രാ​​ജ്യ​​ത്തെ മു​​സ്‌​​ലിം​​ക​​ളെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തി​​യ കേ​​ജ​​രി​​വാ​​ൾ, ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണെ​​ന്ന് ഒ​​വൈ​​സി കു​​റ്റ​​പ്പെ​​ടു​​ത്തി. ഡ​​ൽ​​ഹി ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ഐ​​എം​​ഐ​​എം സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു ഒ​​വൈ​​സി.

ഡ​​ൽ​​ഹി​​യി​​ൽ ക​​ലാ​​പ​​സ​​മ​​യ​​ത്ത് കേ​​ജ​​രി​​വാ​​ൾ അ​​പ്ര​​ത്യ​​ക്ഷ​​നാ​​യെ​​ന്നും പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​ത​​ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ നി​​ല​​പാ​​ടെ​​ടു​​ത്തെ​​ന്നും ഒ​​വൈ​​സി കു​​റ്റ​​പ്പെ​​ടു​​ത്തി. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ​​ത്തു​​ട​​ർ​​ന്ന് ജ​​നം ന​​ട്ടം തി​​രി​​ഞ്ഞ​​പ്പോ​​ൾ കേ​​ജ​​രി​​വാ​​ൾ വി​​ഷം വ​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ബ്‌​​ലീ​​ഗി ജ​​മാ​​ത്ത് ആ​​ണു കോ​​വി​​ഡ് പ​​ര​​ത്തി​​യ​​തെ​​ന്നു കേ​​ജ​​രി​​വാ​​ൾ പ്ര​​ച​​രി​​പ്പി​​ച്ചു. രാ​​ജ്യം മു​​ഴു​​വ​​ൻ മു​​സ്‌​​ലിം​​ക​​ളെ സം​​ശ​​യി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി. വി​​ദ്വേ​​ഷ പ്ര​​ചാ​​ര​​ണം വ​​ർ​​ധി​​ച്ച​​തോ​​ടെ നി​​ര​​വ​​ധി പേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യി. കേ​​ജ​​രി​​വാ​​ളാ​​ണ് ഇ​​തി​​ന് ഉ​​ത്ത​​ര​​വാി-​​ഒ​​വൈ​​സി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.