ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: എഎപിയെ കടന്നാക്രമിച്ച് ജെ.പി. നഡ്ഡ
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: എഎപിയെ കടന്നാക്രമിച്ച്  ജെ.പി. നഡ്ഡ
Monday, November 28, 2022 2:43 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്ക് വോ​ട്ടു ചെ​യ്യു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ. ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​ത്തി​ൽ മ​നം​മ​ടു​ത്ത ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്ക് വോ​ട്ടു ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​രം പാ​ഴാ​ക്കി​ല്ല. ത​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ തീ​ർ​ത്തും സ​ത്യ​സ​ന്ധ​രാ​ണെ​ന്നാ​യി​രു​ന്നു ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ വാ​ദം.

എ​ന്നാ​ലി​ന്ന് അ​ഴി​മ​തി​യി​ൽ പ​ങ്കാ​ളി​യാ​യ എ​എ​പി മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യ്ൻ തി​ഹാ​ർ ജ​യി​ലി​ലാ​ണ്. മ​ന്ത്രി​ക്കാ​യി ജ​യി​ലി​ൽ മ​സാ​ജ് സെ​ന്‍റ​ർ തു​റ​ക്കു​ക​യാ​ണ് എ​എ​പി ചെ​യ്ത​ത്. റേ​പ്പി​സ്റ്റാ​യ ത​ട​വു​കാ​ര​നെ മ​ന്ത്രി​യു​ടെ തെ​റാ​പ്പി​സ്റ്റാ​ക്കി​യെ​ന്നും മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നി​ടെ ന​ഡ്ഡ പ​റ​ഞ്ഞു. ഹ​ർ​ഷ​വ​ർ​ധ​ൻ എം​പി​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.