കാഷ്മീർ ഫയൽസ്: പ്രതികരണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നദവ് ലാവിഡ്
കാഷ്മീർ ഫയൽസ്: പ്രതികരണത്തിൽ  ഉറച്ചുനിൽക്കുന്നുവെന്ന് നദവ് ലാവിഡ്
Thursday, December 1, 2022 1:11 AM IST
സെ​​​ബി മാ​​​ത്യു

ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ഷ്മീ​​​ർ ഫ​​​യ​​​ൽ​​​സ് സി​​​നി​​​മയ്ക്കെതിരേ ന​​​ട​​​ത്തി​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​റ​​​ച്ചു​​നി​​​ൽ​​​ക്കു​​​ന്നു​​വെ​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ച​​​ല​​​ച്ചി​​​ത്ര മേ​​​ള​​​യു​​​ടെ ജൂ​​​റി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​യി​​​രു​​​ന്ന ഇസ്രേലി സം​​​വി​​​ധാ​​​യ​​​ക​​​ൻ ന​​​ദ​​​വ് ലാ​​​വി​​​ഡ്.

സി​​​നി​​​മ രാ​​ഷ്‌​​ട്രീ​​​യ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മേ​​​ള​​​യി​​​ൽ തി​​​രു​​​കി​​ക്ക​​​യ​​​റ്റി​​​യ​​​ത് ഞെ​​​ട്ടി​​​ച്ചു എ​​​ന്നാ​​​യി​​​രു​​​ന്നു ന​​​ദ​​​വ് ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ബി​​​ജെ​​​പി​​​യും മ​​​റ്റും ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തുവ​​​രി​​​ക​​​യും ചെ​​​യ്തു. ഗോ​​​വ​​​യി​​​ൽ ന​​​ദ​​​വി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ന​​​ദ​​​വി​​​നെ അ​​​പ​​​ല​​​പി​​​ച്ചും മാ​​​പ്പു പ​​​റ​​​ഞ്ഞും ഇ​​​ന്ത്യ​​​യി​​​ലെ ഇസ്രേലി കോ​​​ണ്‍സു​​​ൽ ജ​​​ന​​​റ​​​ൽ നാ​​​വോ​​​ർ ഗി​​​ലോ​​​ൺ കഴിഞ്ഞിദിവസം രം​​​ഗ​​​ത്തെ​​​ത്തിയിരുന്നു.


ഇ​തി​നി​ടെ​യാ​ണ് സി​നി​മയ്​ക്കെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ക​ടു​പ്പി​ച്ച് ന​ദ​വ് ഇ​ന്ന​ലെ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്.""ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​ന്പ​ര​പ്പി​ക്കു​ന്ന​താ​ണ്. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ തി​ക​ച്ചും അ​സാ​ധാ​ര​ണ​മാ​യ രീ​തി​യി​ലാ​ണ് കാ​ഷ്മീ​ർ ഫ​യ​ൽ​സ് എ​ന്ന ചി​ത്രം മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

കാ​ഷ്മീ​രി​ലെ സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന ഒ​രു ചി​ത്രം. വി​ദേ​ശ​ത്തു​നി​ന്നു​ള്ള ശ​ത്രു​ക്ക​ളെ​പ്പോ​ലെ​ത​ന്നെ അ​ക​ത്തും അ​ക്ര​മി​ക​ൾ പ​തി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ് സി​നിമ പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്''.‌ഇസ്രേലി വാ​​​ർ​​​ത്താ പോ​​​ർ​​​ട്ട​​​ലാ​​​യ വൈ​​​നെ​​​റ്റി​​​ന് ന​​​ൽ​​​കി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ലാ​​​ണ് സി​​​നി​​​മയെ​​​ക്കു​​​റി​​​ച്ച് ന​​​ദ​​​വ് കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.