ശുചിമുറി വൃത്തിയാക്കാൻ വിദ്യാർഥികൾ: പ്രധാനാധ്യാപിക ഒളിവിൽ
Friday, December 2, 2022 1:04 AM IST
ഈ​​​​റോ​​​​ഡ്: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ൽ ശു​​​ചി​​​മു​​​റി വൃ​​​ത്തി​​​യാ​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ബ​​​ല​​​മാ​​​യി നി​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഭ​​​യ​​​ന്ന് പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക ഒ​​​ളി​​​വി​​​ൽപോ​​​യി.

ഈ​​​​റോ​​​​ഡി​​​​നു സ​​​​മീ​​​​പം പെ​​​​രു​​​​ന്തു​​​​റ​​​​യി​​​​ലെ സ്കൂ​​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് സം​​​ഭ​​​വം. സ്കൂ​​​ളി​​​ലെ വി​​​ശ്ര​​​മ​​​മു​​​റി വൃ​​​ത്തി​​​യാ​​​ക്കാ​​​ൻ ആ​​​റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ട് അ​​​ധ്യാ​​​പി​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ശു​​​ചി​​​മു​​​റി സം​​​ഭ​​​വം പു​​​റ​​​ത്ത​​​റി​​​യു​​​ന്ന​​​ത്.

വി​​​ശ്ര​​​മ​​​മു​​​റി വൃ​​​ത്തി​​​യാ​​​ക്കി​​​യ കു​​​ട്ടി​​​ക​​​ളി​​​ലൊ​​​രാ​​​ൾ​​​ക്ക് പ​​​നി ബാ​​​ധി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വം വീ​​​ട്ടു​​​കാ​​​ർ അ​​​റി​​​യു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് ജി​​​​ല്ലാ ക​​​​ളക്ട​​​​ർ എ​​​​ച്ച്. കൃ​​​​ഷ്ണ​​​​നു​​​​ണ്ണി​​​​ക്കു ബ​​​ന്ധു​​​ക്ക​​​ൾ പ​​​രാ​​​തി ന​​​ൽ​​​കി.


ക​​​ള​​​ക്ട​​​റു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക മു​​​ങ്ങി. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സും കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.