ബോളിവുഡ് താരം സ്വര ഭാസ്കർ ഭാരത് ജോഡോ യാത്രയിൽ‌
ബോളിവുഡ് താരം സ്വര ഭാസ്കർ ഭാരത് ജോഡോ യാത്രയിൽ‌
Friday, December 2, 2022 1:04 AM IST
ഉ​​​ജ്ജ​​​യി​​​ൻ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ജ്ജ​​​യി​​​നി​​​ലെ​​​ത്തി​​​യ രാ​​​ഹു​​​ൽ ​​​ഗാ​​​ന്ധി​​​യു​​​ടെ ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യി​​​ൽ ബോ​​​ളി​​​വു​​​ഡ് താ​​​രം സ്വ​​​ര ഭാ​​​സ്ക​​​ർ പ​​​ങ്കു​​​ചേ​​​ർ​​​ന്നു.

ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ഖ​​​ണ്ഡ​​​ ഭാ​​​ര​​​ത​​​ത്തി​​​നു​​​വേ​​​ണ്ടി പൗ​​​ര​​​ന്മാ​​​ർ എ​​​ല്ലാ​​​വ​​​രും യാ​​​ത്ര​​​യി​​​ൽ അ​​​ണി​​​ചേ​​​ര​​​ണ​​​മെ​​​ന്നും സ്വ​​​ര ഭാ​​​സ്ക​​​ർ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളോ​​​ടു​​​ള്ള രാ​​​ഹു​​​ലി​​​ന്‍റെ ക​​​രു​​​ത​​​ലും സ്നേ​​​ഹ​​​വും യാ​​​ത്ര​​​യി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്ന​​​ശേ​​​ഷ​​​മു​​​ണ്ടാ​​​യ ഊ​​​ർ​​​ജ​​​വും വി​​​വ​​​ര​​​ണാ​​​തീ​​​ത​​​മാ​​​ണെ​​​ന്നു താ​​​രം പി​​​ന്നീ​​​ട് ട്വീ​​​റ്റ് ചെ​​​യ്തു.


അ​​​മോ​​​ൽ പ​​​ലോ​​​ക്ക​​​ർ, സ​​​ന്ധ്യ ഗോ​​​ഖ​​​ലെ, പൂ​​​ജ ഭ​​​ട്ട്, റി​​​യ സെ​​​ൻ, സു​​​ശാ​​​ന്ത് സിം​​​ഗ്, മോ​​​ന അം​​​ബെ​​ഗാ​​വ്​​​ങ്ക​​​ർ, ര​​​ശ്മി ദേ​​​ശാ​​​യി, അ​​​കാ​​​ൻ​​​ഷ പു​​​രി എ​​​ന്നീ ബോ​​​ളി​​​വു​​​ഡ് താ​​​ര​​​ങ്ങ​​​ൾ രാ​​​ഹു​​​ലി​​​നൊ​​​പ്പം ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യി​​​ൽ അ​​​ണി​​​ചേ​​​ർ​​​ന്നി​​​രു​​​ന്നു. ഹോ​​​ളി​​​വു​​​ഡ് താ​​​രം ജോ​​​ൺ ക്യു​​​സ​​​ക്കും രാ​​​ഹു​​​ലി​​​നു പി​​​ന്തു​​​ണ ന​​​ല്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.