വത്തിക്കാൻ നുൺഷ്യോയും ഗോവ ആർച്ച്ബിഷപ്പും ഗോവാ ഗവർണറുമായി ചർച്ച നടത്തി
വത്തിക്കാൻ നുൺഷ്യോയും ഗോവ ആർച്ച്ബിഷപ്പും ഗോവാ ഗവർണറുമായി ചർച്ച നടത്തി
Saturday, December 3, 2022 1:55 AM IST
ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ നു​ണ്‍ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ലി​യോ​പോ​ൾ​ദോ ജി​റെ​ല്ലി​യും ഗോ​വ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ഫി​ലി​പ് നേ​രി ഫെ​റാ​വോ​യും ഗോ​വ ഗ​വ​ർ​ണ​ർ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

മാ​ർ​പാ​പ്പ​യെ വ​ത്തി​ക്കാ​നി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ർ​ദി​നാ​ളും വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യും ന​ന്ദി അ​റി​യി​ച്ച​താ​യി ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ മേ​ല​ധ്യ​ക്ഷ​ന്മാ​രു​മാ​യി ഗോ​വ രാ​ജ്ഭ​വ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ പൊ​തു​വാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു​വെ​ന്ന് ഗോ​വ രാ​ജ്ഭ​വ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ഗോ​വ ഗ​വ​ർ​ണ​റു​ടെ ആ​ത്മാ​ർ​ഥ​മാ​യ താ​ത്പ​ര്യ​ത്തി​നും ഉൗ​ഷ്മ​ളബ​ന്ധ​ത്തി​നും നു​ണ്‍ഷ്യോ​യും ക​ർ​ദി​നാ​ളും സ​ന്തോ​ഷ​വും ന​ന്ദി​യും അ​റി​യി​ച്ച​താ​യും പ​ത്ര​ക്കു​റി​പ്പ് വി​ശ​ദീ​ക​രി​ച്ചു. തി​ക​ച്ചും സൗ​ഹാ​ർ​ദ​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച വ​ള​രെ ഉൗ​ഷ്മ​ള​മാ​യി​രു​ന്നു​വെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ അ​റി​യി​ച്ചു.


പ്ര​ത്യേ​കം ഫ്രെ​യിം ചെ​യ്ത മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​വും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ വ​ത്തി​ക്കാ​നി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി മോ​ദി സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ ഫോ​ട്ടോ​യും വ​ത്തി​ക്കാ​ൻ നു​ണ്‍ഷ്യോ​ക്കും ക​ർ​ദി​നാ​ളി​നും ഗ​വ​ർ​ണ​ർ ശ്രീ​ധ​ര​ൻ​പി​ള്ള സ​മ്മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.