രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച്  വീണ്ടും കൊലപാതകം
Sunday, December 4, 2022 12:54 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യെ ഞെ​ട്ടി​ച്ചു വീ​ണ്ടും കൊ​ല​പാ​ത​കം. ഗ​ണേ​ശ് ന​ഗ​ർ സ്വ​ദേ​ശി​യാ​യ രേ​ഖ റാ​ണി​യെ പ​ങ്കാ​ളി​യാ​യ മ​ൻ​പ്രീ​ത് സിം​ഗ് ആ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം പ​ഞ്ചാ​ബി​ലേ​ക്കു ക​ട​ന്ന ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

ശ്ര​ദ്ധ​യു​ടെ കൊ​ല​പാ​ത​കം പ്ര​തി​ക്കു പ്ര​ചോ​ദ​ന​മാ​യോ എ​ന്നതും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​രു​വ​രും ത​മ്മി​ൽ പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി പ​റ​യു​ന്നു.

സ്ഥി​ര​മാ​യി ന​ട​ന്നി​രു​ന്ന ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണു രേ​ഖ​യെ കൊ​ല്ലാ​ൻ മ​ൻ​പ്രീ​ത് തീ​രു​മാ​നി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​ക ക​ത്തി​യും ഇ​യാ​ൾ വാ​ങ്ങി. വ്യാ​ഴാ​ഴ്ച​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

രേ​ഖ​യു​ടെ 15 വ​യ​സു​ള്ള മ​ക​ളും ഇ​വ​ർ​ക്കൊ​പ്പ​മാ​ണു താ​മ​സം. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ കു​ട്ടി അ​ടു​ത്ത മു​റി​യി​ൽ ഉ​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു.


കു​ട്ടി​യെ ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി മ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് ഉ​ണ​ർ​ന്ന് അ​മ്മ​യെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ രേ​ഖ മാ​ർ​ക്ക​റ്റി​ൽ പോ​യ​താ​യി മ​ൻ​പ്രീ​ത് പ​റ​ഞ്ഞെ​ന്നു മ​ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. സം​ശ​യം തോ​ന്നി​യ മ​ക​ൾ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യി അ​വ​രു​മാ​യി തി​രി​ച്ചെ​ത്തി നോ​ക്കി​യ​പ്പോ​ൾ വീ​ടു പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടു. പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

നി​ര​വ​ധി ക്രിമിനൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് മ​ൻ​പ്രീ​ത് എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കൊ​ല, തെ​ളി​വുന​ശി​പ്പി​ക്ക​ൽ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.