അഗ്നിവീർ: നാവികസേനയിൽ 341 വനിതാ സെയിലർമാർ
അഗ്നിവീർ: നാവികസേനയിൽ  341 വനിതാ സെയിലർമാർ
Sunday, December 4, 2022 1:35 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഗ്നി​വീ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​വി​ക​സേ​ന​യി​ൽ ആ​ദ്യ​മാ​യി 341 വനിതാ സെ​യി​ല​ർ​മാ​ർ എ​ത്തു​ന്നു.

നാ​ലു​വ​ർ​ഷ​ത്തേ​ക്കു ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സേ​ന​യി​ൽ നി​യ​മ​നം ന​ൽ​കു​ന്ന അ​ഗ്നിവീ​ർ പ​ദ്ധ​തി വ​ഴി​യാ​ണ് ‌വ​നി​ത​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യ​ത്. വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക് അ​ഗ്നി​വീ​ർ പ​ദ്ധ​തിവ​ഴി നാ​വി​ക സേ​ന​യി​ൽ പ്ര​വേ​ശി​ക്കാ​നാ​യി.

ആ​കെ പ​ത്തു ല​ക്ഷം അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​പ്പോ​ൾ ഇ​തി​ൽ 82,000 അ​പേ​ക്ഷ​ക​ൾ വ​നി​ത​ക​ളു​ടേ​താ​യി​രു​ന്നു എ​ന്ന് നാ​വി​കസേ​നാ മേ​ധാ​വി ആ​ർ. ഹ​രി​കു​മാ​ർ പ​റ​ഞ്ഞു. സേ​ന​ക​ളി​ൽ ലിം​ഗ​സ​മ​ത്വ​മു​ണ്ട്.


യു​ദ്ധ​മു​ഖ​ത്തു സ​ത്രീ​ക​ളെ കാ​ണാ​നാ​വും. നാ​വി​ക​സേ​ന​യി​ൽ ഫൈ​റ്റ​ർ പൈ​ല​റ്റു​മാ​രും എ​യ​ർ ഓ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യും സ്ത്രീ​ക​ളു​ണ്ട്. ഇ​പ്പോ​ൾ വ​നി​താ നാ​വി​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി. അ​ടു​ത്ത​വ​ർ​ഷ​ങ്ങ​ളി​ൽ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും പ്ര​വേ​ശ​നം ന​ൽ​കു​മെ​ന്നും നാ​വി​ക​സേ​നാ മേ​ധാ​വി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.