ഫെഡറലിസം സംരക്ഷിക്കണം: പ്രതിഷേധവുമായി സിപിഐ
ഫെഡറലിസം സംരക്ഷിക്കണം: പ്രതിഷേധവുമായി സിപിഐ
Tuesday, December 6, 2022 1:39 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രു​ക​ളു​ടെ ഭ​ര​ണ​ത്തി​ൽ ഗ​വ​ർ​ണ​ർ​മാ​ർ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​ന് എ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​ഐ. പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ ഗ​വ​ർ​ണ​ർ പ​ദ​വി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​ദ​വി ഇ​ല്ലാ​താ​ക്കു​ന്ന​താ​ണു ന​ല്ല​തെ​ന്നും സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി.​ രാ​ജ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ​വ​ർ​ണ​ർ​മാ​ർ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ പോ​ലെ​യാ​ണു പെ​രു​മാ​റു​ന്ന​ത്. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കു പ​ക​രം ത​മി​ഴ്നാ​ട്ടി​ൽ ഗ​വ​ർ​ണ​ർ സ​നാ​ത​നധ​ർ​മ​ങ്ങ​ളെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക​ൾ​ക്ക് എ​തി​രേ എ​ൽ​ഡി​എ​ഫ് രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തി. ത​മി​ഴ്നാ​ട്ടി​ൽ സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 29ന് ​രാ​ജ്ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ചും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തും.


ഗ​വ​ർ​ണ​ർ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​നം ത​ക​ർ​ക്കു​ന്ന ബി​ജെ​പി​യു​ടെ ന​യ​ത്തി​ന് എ​തിരേ സി​പി​ഐ ഡി​സം​ബ​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മാ​ർ​ച്ചും പ്ര​തി​ഷേ​ധ​വും.

ജി-20 ​അ​ധ്യ​ക്ഷ​ത ഉൗ​ഴം അ​നു​സ​രി​ച്ചാ​ണ് ഇ​ന്ത്യ​ക്ക് കി​ട്ടി​യ​തെ​ങ്കി​ലും ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​ട്ടം എ​ന്ന രീ​തി​യി​ലാ​ണ് ബി​ജെ​പി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ജി-20 ​കൂ​ട്ടാ​യ്മ​യു​ടെ ചി​ഹ്ന​മാ​യി താ​മ​ര തെ​ര​ഞ്ഞെ​ടു​ത്ത തീ​രു​മാ​ന​ത്തെ​യും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഡി.​ രാ​ജ പ​റ​ഞ്ഞു. ഡി​സം​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​യി ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.