താജ്മഹലിന്‍റെ ചരിത്രം തിരുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി
താജ്മഹലിന്‍റെ ചരിത്രം തിരുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി
Tuesday, December 6, 2022 1:40 AM IST
ന്യൂ​ഡ​ൽ​ഹി: നൂ​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന താ​ജ്മ​ഹ​ലി​ന്‍റെ ച​രി​ത്രം തി​രു​ത്തി​യെ​ഴു​തേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

താ​ജ്മ​ഹ​ലി​ന്‍റെ കൃ​ത്യം പ്രാ​യം നി​ർ​ണ​യി​ക്ക​ണ​മെ​ന്നും ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളി​ൽ വി​വ​രി​ക്കു​ന്ന തെ​റ്റാ​യ വ​സ്തു​ത​ക​ൾ തി​രു​ത്താ​ൻ പു​രാ​വ​സ്തു വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി ത​ള്ളി. എ​ന്തു​ത​രം ഹ​ർ​ജി​യാ​ണി​തെ​ന്നാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​സി.​ടി. ര​വി​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ചോ​ദി​ച്ച​ത്.

ച​രി​ത്ര​പ​ര​മാ​യ വ​സ്തു​ത​ക​ൾ ശ​രി​യോ തെ​റ്റോ എ​ന്ന് കോ​ട​തി നി​ർ​ണി​യി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നും ചോ​ദി​ച്ചു. അ​തോ​ടെ ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.


പി​ന്നീ​ട് പു​രാ​വ​സ്തു വ​കു​പ്പി​നെ ത​ന്നെ നേ​രി​ട്ടു സ​മീ​പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു. ര​ണ്ടു​മാ​സ​ത്തി​ന് താ​ജ്മ​ഹ​ലി​ന്‍റെ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന അ​റ​ക​ൾ തു​റ​ക്ക​ണ​മ​ന്നും യ​ഥാ​ർ​ഥ ച​രി​ത്രം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യും സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.