പരിസ്ഥിതി നിയന്ത്രണങ്ങൾക്കു നഷ്ടപരിഹാരം നൽകണം: ജോസ് കെ.മാണി
പരിസ്ഥിതി നിയന്ത്രണങ്ങൾക്കു  നഷ്ടപരിഹാരം നൽകണം:  ജോസ് കെ.മാണി
Wednesday, December 7, 2022 12:27 AM IST
ന്യൂ​ഡ​ൽ​ഹി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല, ബ​ഫ​ർ ​സോ​ണ്‍ അ​ട​ക്കം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന മു​ഴു​വ​ൻ വ​സ്തു​വി​നും 2013ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി.

ഇ​തും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ ന്യാ​യ​വി​ല​യും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ഇ​ന്നു തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന​ലെ വി​ളി​ച്ച സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ ജോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

റ​ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക​വി​ള​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്ന ഇ​റ​ക്കു​മ​തി ചു​ങ്കം പൂ​ർ​ണ​മാ​യും അ​ത​തു മേ​ഖ​ല​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് ഡ​യ​റ​ക്ട് ബെ​ന​ഫി​ഷ​റി പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ണ​മാ​യി ന​ൽ​ക​ണം. ഏ​ലം, കു​രു​മു​ള​ക്, ഇ​ഞ്ചി ക​ർ​ഷ​ക​ർ​ക്കും ഇ​തു ന​ൽ​ക​ണം.


സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ നാ​ട്ടി​ലെ വി​ല​യേ​ക്കാ​ൾ 25 ശ​ത​മാ​നം കൂ​ടു​ത​ൽ പ​ണം ന​ൽ​കി​യാ​ണ് വ്യ​വ​സാ​യി​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തെ​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തി​നാ​കെ വ​ൻ ഭീ​ഷ​ണി​യാ​യ മ​യ​ക്കു​മ​രു​ന്നു വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ജോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.