കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ യോഗം: എഎപി, തൃണമൂൽ പങ്കെടുത്തു
Wednesday, December 7, 2022 11:49 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​ളി​ച്ച പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​തി​വി​നു വി​രു​ദ്ധ​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി​യും തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സും പ​ങ്കെ​ടു​ത്തു. പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഒ​ന്നി​ച്ചു പോ​രാ​ടാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്രം ച​ർ​ച്ച ചെ​യ്യാ​ൻ രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യ ഖാ​ർ​ഗെ വി​ളി​ച്ച യോ​ഗ​ത്തി​ൽ എ​എ​പി, ടി​എം​സി അ​ട​ക്കം 13 പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​നെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ പി​ന്നീ​ടു പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നു പി​ന്തു​ണ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.