പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി: പ്രതിപക്ഷ പ്രതിഷേധം
പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി: പ്രതിപക്ഷ പ്രതിഷേധം
Thursday, December 8, 2022 12:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ദ​​​വി​​​ക​​​ളി​​​ൽ​​നി​​​ന്നു മാ​​​റ്റി​​നി​​​ർ​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സും തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സും.

ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ ദി​​​വ​​​സം ത​​​ന്നെ വി​​​ഷ​​​യം ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ച്ചു.

ലോ​​​ക്സ​​​ഭ​​​യി​​​ൽ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് അ​​​ധീ​​​ർ ര​​​ഞ്ജ​​​ൻ ചൗ​​​ധ​​​രി​​​യും തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് സു​​​ദീ​​​പ് ബ​​​ന്ധോ​​​പാ​​​ധ്യാ​​​യ​​​യു​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ളു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ദ​​​വി പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്നതു സ​​​ർ​​​ക്കാ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തി​​​നെ ചൗ​​​ധ​​​രി ചോ​​​ദ്യം ചെ​​​യ്തു.


ലോ​​​ക്സ​​​ഭ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ക്ഷി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി​​​രു​​​ന്നി​​​ട്ടു കൂ​​​ടി തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​നെ ത​​​ഴ​​​ഞ്ഞ​​​തി​​​നെ സു​​​ദീ​​​പും വി​​​മ​​​ർ​​​ശി​​​ച്ചു.

നാ​​​ലു പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ൾ പു​​​ന​​​ഃസം​​​ഘ​​​ടി​​​പ്പി​​​ച്ച​​​പ്പോ​​​ഴാ​​ണ് കോ​​​ണ്‍ഗ്ര​​​സി​​​നെ​​​യും തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​നെ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.