മാൻഡസ് ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും
Thursday, December 8, 2022 11:07 PM IST
ചെ​​​​​ന്നൈ: തെ​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ബം​​​​​ഗാ​​​​​ൾ ഉ​​​​​ൾ​​​​​ക്ക​​​​​ട​​​​​യി​​​​​ൽ രൂ​​​​​പം​​​​​കൊ​​​​​ണ്ട ന്യൂ​​​​​ന​​​​​മ​​​​​ർ​​​​​ദം ചു​​​​​ഴ​​​​​ലി​​​​​ക്കാ​​​​​റ്റാ​​​​​യി ശ​​​​​ക്തി​​​​​പ്രാ​​​​​പി​​​​​ച്ചു. മാ​​​​​ൻ​​​​​ഡ​​​​​സ് എ​​​​​ന്നു പേ​​​​​രി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന ചു​​​​​ഴ​​​​​ലി​​​​​ക്കാ​​​​​റ്റ് മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ൽ 85 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ വേ​​​​​ഗ​​​​​ത്തി​​ൽ ഇ​​​​​ന്ന് വ​​​​​ട​​​​​ക്ക​​​​​ൻ ത​​​​​മി​​​​​ഴ്നാ​​​​​ട് തീ​​​​​രം​​​​​തൊ​​​​​ടു​​​​​മെ​​​​​ന്ന് കാ​​​​​ലാ​​​​​വ​​​​​സ്ഥാ നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​കേ​​​​​ന്ദ്രം അ​​​​​റി​​​​​യി​​​​​ച്ചു.


മാ​​​​​ൻ​​​​​ഡ​​​​​സ് എ​​​​​ന്നു​​​​​ പേ​​​​​രി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന ചു​​​​​ഴ​​​​​ലി​​​​​ക്കാ​​​​​റ്റ് ഇ​​​​​ന്ന് അ​​​​​ർ​​​​​ധ​​​​​രാ​​​​​ത്രി​​​​​യോ​​​​​ടെ പു​​​​​തു​​​​​ച്ചേ​​​​​രി​​​​​യി​​​​​ലും ആ​​​​​ന്ധ്ര​​​​​യു​​​​​ടെ തെ​​​​​ക്ക​​​​​ൻ​​​​​ തീ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മെ​​​​​ത്തും. ആ​​​​​ളു​​​​​ക​​​​​ളെ ഒ​​​​​ഴി​​​​​പ്പി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ വ​​​​​ട​​​​​ക്ക​​​​​ൻ തീ​​​​​ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ 5000 പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​ക്യാ​​​​​ന്പു​​​​​ക​​​​​ൾ തു​​​​​റ​​​​​ന്ന​​​​​താ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.