ഹാർദിക്കിനും മേവാനിക്കും അൽപേഷിനും വിജയം
ഹാർദിക്കിനും മേവാനിക്കും അൽപേഷിനും വിജയം
Friday, December 9, 2022 1:13 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: 2017ൽ ​ബി​ജെ​പി​യെ വി​റ​പ്പി​ച്ച മൂ​വ​ർ​സം​ഘ​ത്തി​നു വി​ജ​യം. യു​വ നേ​താ​ക്ക​ളാ​യ ഹാ​ർ​ദി​ക് പ​ട്ടേ​ൽ, ജി​ഗ്‌​നേ​ഷ് മേ​വാ​നി, അ​ൽ​പേ​ഷ് ഠാ​ക്കൂ​ർ എ​ന്നി​വ​രാ​ണു വി​ജ​യി​ച്ചു​ക​യ​റി​യ​ത്. ഇ​ത്ത​വ​ണ ഹാ​ർ​ദി​ക്കും അ​ൽ​പേ​ഷും ബി​ജെ​പി ടി​ക്ക​റ്റി​ലാ​ണു മ​ത്സ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര​നാ​യി മത്സ​രി​ച്ച ജി​ഗ്‌​നേ​ഷ് മേ​വാ​നി ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യാ​ണു മ​ത്‌​സ​രി​ച്ച​ത്.

വീ​രാം​ഗം മ​ണ്ഡ​ല​ത്തി​ൽ 51,707 വോ​ട്ടി​ന്‍റെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ വി​ജ​യി​ച്ച​ത്. ഗാ​ന്ധി​ന​ഗ​ർ സൗ​ത്തി​ൽ 43,064 വോ​ട്ടാ​ണ് അ​ൽ​പേ​ഷി​ന്‍റെ ഭൂ​രി​പ​ക്ഷം. തു​ട​ക്ക​ത്തി​ൽ പി​ന്നി​ലാ​യി​രു​ന്ന ജി​ഗ്‌​നേ​ഷ് മേ​വാ​നി 4,928 വോ​ട്ടി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ വ​ഡ്ഗ​മി​ൽ ജ​യി​ച്ചു​ക​യ​റി.


പ​ട്ടേ​ൽ സം​വ​ര​ണ പ്ര​ക്ഷോ​ഭ നേ​താ​വാ​യി​രു​ന്ന ഹാ​ർ​ദി​ക് പ​ട്ടേ​ലി​നെ പാ​ർ​ട്ടി​യി​ലെ​ത്തി​ച്ച​തു ബി​ജെ​പി​ക്ക് ഏ​റെ ഗു​ണം ചെ​യ്തു. ഒ​ബി​സി വി​ഭാ​ഗം നേ​താ​വാ​ണ് അ​ൽ​പേ​ഷ് ഠാ​ക്കൂ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.