മലിനീകരണം: ഡൽഹിയിൽ വാഹനങ്ങൾക്കു നിയന്ത്രണം
മലിനീകരണം: ഡൽഹിയിൽ വാഹനങ്ങൾക്കു നിയന്ത്രണം
Friday, December 9, 2022 1:13 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ൽ​ഹി​യി​ൽ ബി​എ​സ്3 പെ​ട്രോ​ൾ, ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളും ബി​എ​സ്4 ഡീ​സ​ൽ വാ​ഹ​ന​വും നി​രോ​ധി​ച്ചു.

ഗ്രേ​ഡ​ഡ് റെ​സ്പോ​ണ്‍സ് ആ​ക്‌ഷൻ പ്ലാ​ൻ മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​യ​ർ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ് ക​മ്മീ​ഷ​ൻ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഡ​ൽ​ഹി​യി​ലെ ഗ​താ​ഗ​ത വ​കു​പ്പ് ബി​എ​സ്3, ബി​എ​സ്4 വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ച്ച​ത്.

ഡി​സം​ബ​ർ ഒ​ന്പ​തു വ​രെ​യാ​ണ് നി​രോ​ധ​നം. സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്കും എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് 20,000 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​രോ​ധ​നം താ​ത്കാ​ലി​ക​മാ​ണെ​ന്നും ആ​ക്‌ഷൻ പ്ലാ​നി​ന്‍റെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ഡി​സം​ബ​ർ ഒ​ന്പ​തി​നു ശേ​ഷം ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​മെ​ന്നുമാണ് വി​വ​രം.

മു​ന്പ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വി​ല​ക്കി​യി​രു​ന്നെ​ങ്കി​ലും പു​തി​യ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് കാ​റു​ക​ൾ, എ​സ്‌​യു​വി​ക​ൾ, വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഡീ​സ​ൽ ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.