പ​ര​സ്യ​ത്തി​ലെ ന​ഗ്ന​ത: ചോ​ദി​ച്ച​തു ന​ഷ്ട​പ​രി​ഹാ​രം, കി​ട്ടി​യ​തു ശ​കാ​ര​വും പി​ഴ​യും
പ​ര​സ്യ​ത്തി​ലെ ന​ഗ്ന​ത:  ചോ​ദി​ച്ച​തു ന​ഷ്ട​പ​രി​ഹാ​രം,  കി​ട്ടി​യ​തു ശ​കാ​ര​വും പി​ഴ​യും
Saturday, December 10, 2022 1:47 AM IST
ന്യൂ​ഡ​ൽ​ഹി: യൂ​ട്യൂ​ബി​ലെ ന​ഗ്ന​രം​ഗ​ങ്ങ​ളു​ള്ള പ​ര​സ്യ​ങ്ങ​ൾ ശ്ര​ദ്ധ തി​രി​ച്ച​തു കാ​ര​ണം പോ​ലീ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഗൂ​ഗി​ൾ 75 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജിയിൽ ഹർജി ക്കാരന് പി​ഴ ചു​മ​ത്തി സു​പ്രീം​കോ​ട​തി ത​ള്ളി.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ഗ്ന​രം​ഗ​ങ്ങ​ൾ​ക്കു പൂ​ർ​ണ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​വി​ശ്വ​സ​നീ​യം എ​ന്നാ​ണ് ഹ​ർ​ജി​യോ​ട് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, അ​ഭ​യ് എ​സ്. ഓ​ക എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ആ​ദ്യം പ്ര​തി​ക​രി​ച്ച​ത്.

കോ​ട​തി​യി​ൽ ഇ​തു​വ​രെ എ​ത്തി​യ​തി​ൽ ഏ​റ്റ​വും മോ​ശം ഹ​ർ​ജി​യാ​ണി​തെ​ന്നും വി​ല​യി​രു​ത്തി. താ​ത്പ​ര്യ​മി​ല്ലാ​ത്ത പ​ര​സ്യ​ങ്ങ​ൾ കാ​ണേ​ണ്ടെ​ന്നും ജ​സ്റ്റീ​സ് കൗ​ൾ ഹ​ർ​ജി​ക്കാ​ര​നോ​ട് പ​റ​ഞ്ഞു. കോ​ട​തി​യു​ടെ സ​മ​യം മെ​ന​ക്കെ​ടു​ത്തി​യ​തി​ന് ഹ​ർ​ജി​ക്കാ​ര​നാ​യ ആ​ന​ന്ദ് കി​ഷോ​ർ ചൗ​ധ​രി​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ചു​മ​ത്തി.


പി​ഴ ചു​മ​ത്തി​യ ഉ​ട​ൻത​ന്നെ ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ കൂ​ലി​പ്പ​ണി​ക്കാ​രാ​ണെ​ന്നും മാ​പ്പാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ അ​പേ​ക്ഷി​ച്ചു. ക്ഷ​മി​ക്കു​ന്ന പ്ര​ശ്ന​മേ​യി​ല്ലെ​ന്നു പ​റ​ഞ്ഞ ജ​സ്റ്റീ​സ് പി​ഴത്തു​ക 25,000 രൂ​പ​യാ​യി കു​റ​യ്ക്കാ​മെ​ന്നു പ​റ​ഞ്ഞു.

പ​ക്ഷേ, ത​നി​ക്ക് ഒ​രു ത​ര​ത്തി​ലു​ള്ള വ​രു​മാ​ന​വുമില്ലെ​ന്നാ​യി ഹ​ർ​ജി​ക്കാ​ര​ൻ. നി​ങ്ങ​ൾ​ക്ക് വ​രു​മാ​നം ഇ​ല്ലെ​ങ്കി​ൽ സ്വ​ത്ത് ക​ണ്ടു കെ​ട്ടു​ക​യ​ല്ലാ​തെ മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ലെ​ന്നു പ​റ​ഞ്ഞ് ജ​സ്റ്റീ​സ് കേ​സ് അ​വ​സാ​നി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.