മടങ്ങിയ എംബിബിഎസ് വിദ്യാർഥികളുടെ പരിശീലനം: വിദഗ്ധസമിതി വേണം
മടങ്ങിയ എംബിബിഎസ് വിദ്യാർഥികളുടെ പരിശീലനം: വിദഗ്ധസമിതി വേണം
Saturday, December 10, 2022 1:48 AM IST
സെ​ബി മാ​ത്യു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡും യു​ദ്ധ​വും മൂലം ചൈ​ന​യി​ലും യു​ക്രെ​യ്നി​ലും ക്ലി​നി​ക്ക​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി.

കേ​ന്ദ്രസ​ർ​ക്കാ​രും ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​നും ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, വി​ക്രംനാ​ഥ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് വി​ധി​യി​ൽ നിർദേശിച്ചത്്.


2022 ജൂ​ണ്‍ 30നു ​മു​ന്പ് പ​രീ​ക്ഷ​ക​ൾ പാ​സാ​യി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് ​നി​ർ​ദേ​ശം ബാ​ധ​ക​മെ​ന്നും കോടതി വാ​ക്കാ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.