അമേരിക്കൻ വീസയ്ക്ക് താമസം ഒഴിവാക്കും
അമേരിക്കൻ വീസയ്ക്ക് താമസം ഒഴിവാക്കും
Wednesday, January 25, 2023 2:08 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​മേ​രി​ക്ക​ൻ വീ​സ ല​ഭി​ക്കാ​നു​ള്ള വ​ലി​യ കാ​ല​താ​മ​സം കു​റ​യ്ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് അ​മേ​രി​ക്ക​ൻ എം​ബ​സി.

ശ​നി​യാ​ഴ്ച​ക​ളി​ലും പ്ര​ത്യേ​ക അ​ഭി​മു​ഖം ആ​രം​ഭി​ച്ച​തി​നു പു​റ​മെ നി​ല​വി​ലെ കോ​ണ്‍സു​ല​ർ ഓ​ഫീ​സ​ർ​മാ​രു​ടെ എ​ണ്ണം കൂ​ട്ടു​ക​യും ഡ​സ​ൻക​ണ​ക്കി​നു താത്കാ​ലി​ക ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ഹു​മു​ഖ പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ട​താ​യി ന്യൂ​ഡ​ൽ​ഹി​യി​ലെ യു​എ​സ് എം​ബ​സി അ​റി​യി​ച്ചു.

ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​യും മും​ബൈ, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ണ്‍സു​ലേ​റ്റു​ക​ളും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ വീ​സ അ​പേ​ക്ഷ​ക​ർ​ക്കാ​യി പ്ര​ത്യേ​ക അ​ഭി​മു​ഖം തു​ട​ങ്ങി. ബി​സി​ന​സ്, ടൂ​റി​സ്റ്റ് വീ​സ അ​ട​ക്കം വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​യാ​ണു പ​തി​വു ദി​വ​സ​ങ്ങ​ൾ​ക്കു പു​റ​മെ ശ​നി​യാ​ഴ്ച​ക​ളും അ​ഭി​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി​യ​ത്.


ഇ​നി മു​തൽ ആ​ഴ്ച​യി​ൽ ആ​റു ദി​വ​സ​വും ഇ​ന്‍റ​ർ​വ്യൂ​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ അ​ധി​ക സ്ലോ​ട്ടു​ക​ൾ ല​ഭ്യ​മാ​കും.അ​മേ​രി​ക്ക​യി​ലേ​ക്കു പു​തി​യ വീ​സ കി​ട്ടാ​ൻ മൂ​ന്നു​വ​ർ​ഷം വ​രെ കാ​ത്തി​രി​പ്പു നീ​ണ്ട​തി​നെത്തുട​ർ​ന്നാ​ണു പു​തി​യ ന​ട​പ​ടി.

കോ​വി​ഡ്-19 മ​ഹാ​മാ​രി​യെത്തുട​ർ​ന്നാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്കു വീ​സ കി​ട്ടു​ന്ന​തി​നു പ്ര​തി​സ​ന്ധി സം​ജാ​ത​മാ​യ​ത്. നി​ല​വി​ൽ യോ​ഗ്യ​ത​യു​ള്ള വീ​സ ഉ​ള്ള​വ​ർ​ക്കു യാ​ത്രാ​ത​ട​സ​മി​ല്ല.

അ​മേ​രി​ക്ക​ൻ വീ​സ​ക​ളു​ള്ള അ​പേ​ക്ഷ​ക​രെ നേ​രി​ട്ടു​ള്ള അ​ഭി​മു​ഖ​ത്തി​ൽനി​ന്നു നേ​ര​ത്തേ ഒ​ഴി​വാ​ക്കി​യി​രു​ന്നു. വീ​സ പു​തു​ക്കാ​ൻ ഓ​ണ്‍ലൈ​നി​ലും പ്ര​ത്യേ​ക സെ​ന്‍റ​റു​ക​ൾ മു​ഖേ​ന​യും അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് റി​മോ​ട്ട് പ്രോ​സ​സിം​ഗ് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.