സാകേത് ഗോഖ്ലയെ അറസ്റ്റ് ചെയ്തു
Thursday, January 26, 2023 12:44 AM IST
ന്യൂഡൽഹി/അഹമ്മദാബാദ്: തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖ്ലയെ പണത്തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ പണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹം ഗുജറാത്ത് പോലീസിന്റെ ജുഡീഷൽ കസ്റ്റഡിയിലാണ്.
ഗോഖ്ലയുടെ ജാമ്യ ഹർജി തിങ്കളാഴ്ച ഗുജറാത്ത് കോടതി തള്ളിയിരുന്നു.