43 പേർക്ക് ജീവൻരക്ഷാ പഥക്
Thursday, January 26, 2023 12:44 AM IST
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഏഴ് പേർ ഉൾപ്പടെ 43 പേർക്ക് രാഷ്ട്രപതിയുടെ ജീവൻരക്ഷാ പഥക് പുരസ്കാരം. ഏഴുപേർക്കാണ് സർവോത്തം ജീവൻ രക്ഷാ പഥക് ലഭിച്ചത്.
കേരളത്തിൽനിന്ന് മുഹമ്മദ് സൂഫിയാൻ, നീരജ് കെ. നിത്യാനന്ദ്, അതുൽ ബിനീഷ് എന്നീ കുട്ടികൾ ഉത്തം ജീവൻരക്ഷാ പഥക് നേടി. അഥിൻ പ്രിൻസ്, ബി. ബബീഷ്, പി.കെ. മുഹൈമിൻ, മുഹമ്മദ് സമീൽ എന്നിവർക്കും കേരള പോലീസിലെ സി. സുബോദ് ലാലിനും ജീവൻരക്ഷാ പഥക് ലഭിച്ചു. 2022ലെ പുരസ്കാരമാണിത്.