ചൈനയ്ക്ക് മോദി ക്ലീൻ ചിറ്റ് നൽകിയത് ആപത്ത്: ഖാർഗെ
Thursday, January 26, 2023 1:08 AM IST
ന്യൂഡൽഹി: ചൈനയ്ക്കു ക്ലീൻ ചിറ്റ് നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ഇന്ത്യയുടെ അതിർത്തിക്കു ഭീഷണിയായെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സൈനികസന്നാഹം തുടങ്ങിയവയെക്കുറിച്ചു രാജ്യത്തെയും പാർലമെന്റിനെയും മോദി വിശ്വാസത്തിലെടുക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു.
അതിർത്തിയിലെ ചൈനയുടെ തുടർച്ചയായ അധിനിവേശങ്ങളും അടിസ്ഥാനസൗകര്യ നിർമാണങ്ങളും മോദി സർക്കാർ തുടർച്ചയായി നിഷേധിക്കുന്നത് നമ്മുടെ അതിർത്തിസുരക്ഷ അപകടത്തിലാക്കി. ചൈനയ്ക്കുള്ള മോദിയുടെ ക്ലീൻ ചിറ്റ് രാജ്യത്തിന്റെ അതിർത്തി സുരക്ഷിതത്വത്തിനാണു വില കൊടുക്കേണ്ടിവരുന്നതെന്നും കോണ്ഗ്രസ് പ്രസിഡന്റ് ട്വീറ്റിൽ കുറ്റപ്പെടുത്തി.