പ്രമുഖ തെലുങ്ക് നടി ജമുന അന്തരിച്ചു
Saturday, January 28, 2023 1:59 AM IST
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടി ജമുന(87) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. മൂവി സത്യഭാമ എന്നറിയപ്പെട്ടിരുന്ന ജമുന സംവിധായകയുമായിരുന്നു. എൻ.ടി. രാമറാവു ഉൾപ്പെടെയുള്ള ഇതിഹാസതാരങ്ങൾക്കൊപ്പം ജമുന അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ കർണാടകയിലെ ഹംപിയിൽ ജനിച്ച ജമുന 16-ാം വയസിൽ അഭിനയം ആരംഭിച്ചു. ഡോ. ഗാരികാപതി രാജാറാവുവിന്റെ പുട്ടില്ലു ആണ് ആദ്യ ചിത്രം. മിലൻ എന്ന ഹിന്ദി സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ് 1967ൽ ലഭിച്ചു.
1980ൽ കോൺഗ്രസിൽ ചേർന്ന ജമുന 1989ൽ രാജമുന്ദ്രിയിൽനിന്നു ലോക്സഭാംഗമായി. 1991ൽ പരാജയപ്പെട്ടു. തുടർന്ന് രാഷ്ട്രീയം വിട്ടു.