ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം മദ്രാസ് യൂണിവേഴ്സിറ്റി നിരോധിച്ചു
Saturday, January 28, 2023 1:59 AM IST
ചെന്നൈ: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം മദ്രാസ് യൂണിവേഴിസ്റ്റി നിരോധിച്ചു.
യൂണിവേഴ്സിറ്റിയുടെ സെൻട്രൽ ഹാളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ഡോക്യുമെന്ററി പ്രദർശനം നടത്താൻ എസ്എഫ്ഐ പദ്ധതിയിട്ടിരുന്നു.
യൂണിവേഴ്സിറ്റി അധികൃതർ പ്രദർശനം തടഞ്ഞതിനെത്തുടർന്ന് വിദ്യാർഥികൾ തങ്ങളുടെ മൊബൈലിലും ലാപ്ടോപ്പുകളിലും ഡോക്യുമെന്ററി കണ്ടു. പ്രദർശന വിലക്കിനെതിരേ പ്രതിഷേധം നടത്തിയ ചില വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.