സി.വി. ആനന്ദബോസ് മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ചു
Monday, January 30, 2023 3:45 AM IST
കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് കൊൽക്കത്തിയിൽ മിഷണറീസ് ഓഫ് ചാരിറ്റീസ് ആസ്ഥാനം സന്ദർശിച്ചു. വിശുദ്ധ മദർതേരേസയുടെ കല്ലറയിൽ ഗവർണർ പുഷ്പചക്രം അർപ്പിച്ചു.
പ്രാർഥനയിൽ പങ്കുചേർന്ന അദ്ദേഹം സന്യസ്തരുമായി ഏറെനേരം സംസാരിക്കുകയും ചെയ്തു. കൊൽക്കത്തിയിലെ പ്രസിദ്ധമായ ദക്ഷിണേശ്വർ ക്ഷേത്രത്തിലും ഗവർണർ സന്ദർശനം നടത്തി.