കോൺഗ്രസും സിപിഎമ്മും ശ്രീരാമൻ ജീവിച്ചിരുന്നില്ലെന്നു പറയുന്നവർ: യോഗി
Wednesday, February 8, 2023 12:30 AM IST
ബഗബാസാ: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ചു മത്സരിക്കുന്ന കോൺഗ്രസും സിപിഎമ്മും ശ്രീരാമനും ശ്രീകൃഷ്ണനും ജീവിച്ചിരുന്നില്ലെന്നു പറയുന്നവരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
കാശിവിശ്വനാഥ് ക്ഷേത്ര ഇടനാഴിയും അയോധ്യയിലെ ക്ഷേത്ര നിർമാണവും ഇരുകൂട്ടരും തടസപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും ഉത്തര ത്രിപുരയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തുകൊണ്ട് യോഗി പറഞ്ഞു.