സ്കോളർഷിപ്പുകൾ പുനഃസ്ഥാപിക്കണം: അബ്ദുൾ വഹാബ്
Thursday, February 9, 2023 12:19 AM IST
ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് നിർത്തലാക്കിയതും ഗവേഷണ ഫണ്ട് വെട്ടിക്കുറച്ചതും പിൻവലിക്കണമെന്ന് മുസ്ലിം ലീഗിലെ പി.വി. അബ്ദുൾ വഹാബ്.
മുസ്ലിംകളുടെ സ്വത്തുക്കൾക്കു നേരേ ആക്രമണം വർധിക്കുന്പോഴും മുസ്ലിംകളെക്കുറിച്ച് രാഷ്ട്രപതിയുടെ പ്രസംഗം മൗനം പാലിച്ചതിനെയും അദ്ദേഹം വിമർശിച്ചു.
അദാനി വിഷയത്തിൽ ജെപിസി അന്വേഷണം നടത്തണമെന്നു രാജ്യസഭയിലെ നന്ദിപ്രമേയ ചർച്ചയിൽ വഹാബ് ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ദർശനമില്ലെന്നും അദ്ദേഹം പറഞ്ഞു.