ഓപ്പറേഷൻ ദോസ്ത്: രക്ഷാദൗത്യം ഉൗർജിതമാക്കി ഇന്ത്യ
Thursday, February 9, 2023 12:50 AM IST
ന്യൂഡൽഹി: ഭൂകന്പം നാശംവിതച്ച തുർക്കിക്കും സിറിയയ്ക്കും ഓപറേഷൻ ദോസ്ത് സഹായദൗത്യവുമായി ഇന്ത്യ. ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ മരുന്നുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ കരുതിയാണ് കരസേന, ദേശീയ ദുരന്തനിവാരണസേന സംഘങ്ങൾ തുർക്കിയിൽ എത്തിയത്. ഭൂകന്പത്തിൽ വലയുന്ന ജനങ്ങൾക്കായി വൈദ്യരക്ഷാ സംഘത്തെയും നൂറു പേർ വീതമുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സർച്ച് ആൻഡ് റെസ്ക്യൂ സംഘത്തെയും കേന്ദ്രം ഇതിനോടകം തുർക്കിയിൽ വിന്യസിച്ചിട്ടുണ്ട്. സിറിയയ്ക്ക് ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ കൈമാറിയത്.