അദാനി-മോദി ബന്ധം: രാഹുൽ ഗാന്ധി ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചു: ബിജെപി എം​പി
അദാനി-മോദി ബന്ധം: രാഹുൽ ഗാന്ധി  ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചു: ബിജെപി എം​പി
Thursday, February 9, 2023 12:50 AM IST
ന്യൂ​ഡ​ൽ​ഹി: അ​ദാ​നി വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​യാ​ക്കി​യ കോ​ണ്‍ഗ്ര​സ് എം​പി രാ​ഹു​ൽ ഗാ​ന്ധി ലോ​ക്സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്ന് ബി​ജെ​പി എം​പി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. രാ​ഹു​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്കു വി​ശ്വാ​സം ന​രേ​ന്ദ്ര മോ​ദി​യി​ൽ ത​ന്നെ​യെ​ന്നും ര​വി​ശ​ങ്ക​ർ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കും ബി​ജെ​പി സ​ർ​ക്കാ​രി​നും എ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​ന് മു​ൻ​പ് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തേ​ണ്ടി​യി​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ സ​ർ​ക്കാ​ർ അ​ദാ​നി​ക്കും കൂ​ട്ട​ർ​ക്കും ന​ൽ​കി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് രാ​ഹു​ൽ സം​സാ​രി​ക്കു​ന്നി​ല്ല.

ബി​ജെ​പി ഭ​രി​ക്കാ​ത്ത കേ​ര​ളം, ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ പോ​ലെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ദാ​നി നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ബി​ജെ​പി സ​ർ​ക്കാ​രി​നു കീ​ഴി​ൽ രാ​ജ്യ​ത്തി​ന്‍റെ വ്യ​വ​സാ​യ​മേ​ഖ​ല വ​ള​ർ​ച്ച പ്രാ​പി​ക്കു​ന്ന​തി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ അ​സ്വ​സ്ഥ​രാ​ണ്. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​യി​രു​ന്ന ഇ​ട​നി​ല​ക്കാ​രു​ടെ കൈ​ക​ട​ത്ത​ൽ വ്യ​വ​സാ​യി​ക​ൾ​ക്ക് ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നി​ല്ല.


നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന​യാ​ളാ​ണ് മോ​ദി സ​ർ​ക്കാ​രി​ന് എ​തി​രേ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത് മോ​ദി സ​ർ​ക്കാ​രി​നെ​യാ​ണെ​ന്ന് അം​ഗീ​ക​രി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ത​യാ​റ​ല്ല.

2ജി ​സ്പെ​ക്ട്രം, കോ​മ​ണ്‍വെ​ൽ​ത്ത് ഗെ​യിം​സ്, ആ​ദ​ർ​ശ് ഹൗ​സിം​ഗ് സ്കാം, ​ക​ൽ​ക്ക​രി കും​ഭ​കോ​ണം എ​ന്നി​ങ്ങ​നെ കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ അ​ഴി​മ​തി​ക​ളും ബി​ജെ​പി നേ​താ​വ് ലോ​ക്സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യം മു​ഴു​വ​ൻ കേ​ൾ​ക്കു​ന്ന​ത് അ​ദാ​നി​യു​ടെ പേ​രാ​ണെ​ന്നും അ​ദാ​നി ഇ​ത്ര​യും വേ​ഗ​ത്തി​ൽ ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ സ​ന്പ​ന്ന​നാ​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ ജ​ന​ങ്ങ​ൾ ത​ന്നോ​ട് സം​ശ​യ​ത്തോ​ടെ ചോ​ദി​ച്ചു​വെ​ന്നു​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞ​ത്. അ​ദാ​നി​യു​ടെ​യും മോ​ദി​യു​ടെ​യും ചി​ത്രം ലോ​ക്സ​ഭ​യി​ൽ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.