ഹിജാബ് നിരോധനം: ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച്
Saturday, March 4, 2023 12:25 AM IST
ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വാദം കേൾക്കും.
പരീക്ഷകൾ ആരംഭിക്കുന്നതിന് മുന്പായി ഹർജികൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചപ്പോഴാണ് ഹിജാബ് ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഉറപ്പുനൽകിയത്.
ഹോളി അവധിക്കുശേഷം ഹർജികളിൽ വാദം കേൾക്കാമെന്നാണ് ചീഫ് ജസ്റ്റീസ് നേരത്തേ വ്യക്തമാക്കിയിരുന്നത്.