വിറകുകൊള്ളി വായിൽത്തിരുകി പെൺകുട്ടിയെ പൊള്ളലേൽപ്പിച്ചു
Saturday, March 4, 2023 12:25 AM IST
മഹാസമുന്ദ്: കത്തുന്ന വിറകുകൊള്ളി വായിൽ തിരുകിക്കയറ്റി പതിമൂന്നുകാരി പെൺകുട്ടിയെ ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ്ചെയ്തു.
കഴിഞ്ഞമാസം രണ്ടാംതീയതി മഹാസമുന്ദിൽ പതേരപാലിയിലെ ജയ് ഗുരുദേവ് ആശ്രമത്തിലാണ് പെൺകുട്ടിക്ക് ക്രൂരപീഡനം ഏൽക്കേണ്ടിവന്നത്.
മാനസികബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പെൺകുട്ടി ചികിത്സതേടിയാണ് സഹോദരനൊപ്പം ആശ്രമത്തിലെത്തിയത്. പെൺകുട്ടിയെ ആശ്രമത്തിലാക്കിയശേഷം സഹോദരൻ മടങ്ങി. ഇതിനുശേഷമാണ് ആശ്രമത്തിലെ മൂന്ന് സഹായികൾ പെൺകുട്ടിയെ കൊടുംപീഡനത്തിന് വിധേയയാക്കിയതെന്നാണ് ആരോപണം.