ജാർഖണ്ഡിൽ പോലീസുകാർക്കു കൂട്ടത്തോടെ തലവേദന
Saturday, March 18, 2023 12:26 AM IST
റാഞ്ചി: ജാർഖണ്ഡ് ആംഡ് പോലീസിലെ 35 പേർക്കു കൂട്ടത്തോടെ തലവേദനയും ഛർദിയും ഉൾപ്പെടെ പ്രശ്നങ്ങൾ. തുടർന്ന് ഇവരെ സദർ ആശുപത്രിയിലേക്കു മാറ്റി.
പ്രാഥമികചികിത്സകൾക്കുശേഷം 17 പേർ ആശുപത്രിവിട്ടു. അവശേഷിച്ചവർ ചികിത്സയിൽ തുടരുകയാണ്. രണ്ടുദിവസം മുന്പാണ് പോലീസ് സംഘം ദിയോഗറിൽ നിന്ന് റാഞ്ചിയിലെ ക്യാന്പിൽ തിരിച്ചെത്തിയത്.
അസുഖത്തിന്റെ കാരണം കണ്ടെത്താൻ കഴിയാത്തതാണ് അധികൃതരെ കുഴപ്പിയ്ക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം 650 പോലീസുകാർ ഒരേ ഭക്ഷണമാണ് കഴിച്ചത് എന്നതിനാൽ ഭക്ഷ്യവിഷബാധ എന്ന വാദം അധികൃതർ തള്ളുകയാണ്.