ഹെലികോപ്റ്റർ തകർന്നു മരിച്ച പൈലറ്റുമാർക്കു യാത്രാമൊഴി
Saturday, March 18, 2023 1:30 AM IST
ഗോഹട്ടി: അരുണാചൽപ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു മരിച്ച പൈലറ്റുമാർക്കു യാത്രാമൊഴി.
അപകടത്തിൽ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി ലഫ്.കേണൽ വി.വി.ബി റെഡ്ഡിയുടെയും സഹപൈലറ്റ് മധുരൈ സ്വദേശി മേജർ ജയന്തിന്റെയും മൃതദേഹങ്ങളിൽ സഹപ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് തേസ്പൂരിലെ സേനാ കേന്ദ്രത്തിൽനിന്ന് മൃതദേഹങ്ങൾ പ്രത്യേക വിമാനങ്ങളിൽ ഇരുവരുടെയും ജന്മനാടുകളിലേക്കു കൊണ്ടുപോയി.
വെള്ളിയാഴ്ച രാവിലെയാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ അരുണാചൽപ്രദേശിലെ മൻഡാല ഹില്ലിനു സമീപം തകർന്നുവീണത്. ആസാമിലെ മിസാമാരിയിൽനിന്ന് അരുണാചലിലെ തവാംഗിലേക്കു പറക്കുന്നതിനിടെയായിരുന്നു അപകടം.