തെരഞ്ഞെടുപ്പ് പ്രചാരണം: രാഹുൽ കർണാടകത്തിൽ
Monday, March 20, 2023 3:04 AM IST
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കർണാടകത്തിൽ പ്രചാരണപരിപാടികളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്നലെ ബംഗളൂരുവിലെത്തിയ രാഹുൽ മൂന്നുദിവസം സംസ്ഥാനത്ത് തുടരും.
വടക്കൻ കർണാടകത്തിലെ ബലഗാവി, തുംകുരു എന്നിവിടങ്ങളിൽ പൊതുയോഗങ്ങളിൽ രാഹുൽ പങ്കെടുക്കും. മേയ് ആദ്യം സംസ്ഥാനത്ത് തെരഞ്ഞെടുപ്പു നടക്കുമെന്നാണു കരുതുന്നത്.