യുപിയിൽ സ്ഫോടനം: മന്ത്രി അത്ഭുതകരമായി രക്ഷപെട്ടു
Tuesday, March 21, 2023 1:47 AM IST
ബെയ്റേലി: യുപി പരിസ്ഥിതി മന്ത്രി അരുൺ സക്സേന പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ ചെറു സ്ഫോടനത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. ഭൂഗർഭ കേബിളിന്റെ തകരാറുകൾ പരിശോധിക്കുന്ന യന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്നതിനിടെയാണ് സ്ഫോടനം.
രാംപുർ ബാഗിലെ സബ്സ്റ്റേഷനിൽ നിശ്ചയിച്ചിരുന്ന ഉദ്ഘാടചടങ്ങിൽ മുഖ്യാതിഥിയായിയായാണ് മന്ത്രി അരുൺ സക്സേന എത്തിയത്. ഡിവിഷണൽ കമ്മിഷണർ സൗമ്യ അഗർവാൾ, ജില്ലാ കലക്ടർ ശിവകാന്ത് ദ്വിവേദി, മുനിസിപ്പൽ കമ്മിഷണർ നിധി ഗുപ്ത തുടങ്ങിയവരും ഉണ്ടായിരുന്നു.