വധശിക്ഷയ്ക്ക് ഇളവ്
Wednesday, March 22, 2023 12:13 AM IST
ന്യൂഡൽഹി: ഏഴു വയസുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി സൗന്ദർ രാജന്റെ വധശിക്ഷ സുപ്രീംകോടതി ഇളവ് ചെയ്തു.
മാതാപിതാക്കളുടെ ഒരേയൊരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം അഞ്ചു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടത് നൽകാതിരുന്നതിനെ തുടർന്നാണ് ഇയാൾ കൊലപ്പെടുത്തിയത്. കേസിൽ 2013ലാണ് സുന്ദർരാജന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചത്.
പിന്നീട് വധശിക്ഷയ്ക്കെതിരേ ഇയാൾ നൽകിയ പുനഃപരിശോധന ഹർജി പരിഗണിക്കാമെന്ന് 2018ൽ ഉറപ്പു നൽകി. കേസിൽ സൗന്ദർരാജന്റെ കുറ്റകൃത്യം തെളിയക്കപ്പെട്ടു എന്നതിൽ സംശയമേതുമില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.