മെഹുൽ ചോസ്കിക്കെതിരേ സിബിഐ നടപടിക്ക്
Wednesday, March 22, 2023 12:13 AM IST
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ മെഹുൽ ചോസ്കിയെ റെഡ് കോർണർ നോട്ടീസിൽനിന്ന് ഒഴിവാക്കിയതിനെതിരേ നിയമനടപടിക്ക് ഒരുങ്ങി സിബിഐ. ഇന്റർപോൾ നടപടിക്കെതിരേ സിബിഐ അപ്പീൽ നൽകുമെന്നാണു വിവരം.
വിദേശകാര്യ മന്ത്രാലയം വഴി സിബിഐ നടപടിയെ ടുക്കും. ചോസ്ക്കിക്കെതിരായ നടപടി ഒഴിവാക്കിയതിൽ ബിജെപിയെയും കേന്ദ്രസർക്കാരിനെയും കോൺഗ്രസ് കുറ്റപ്പെടുത്തി.