അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ പിരിച്ചുവിടാൻ കേന്ദ്രത്തിന് അധികാരമുണ്ട്
Wednesday, March 22, 2023 12:51 AM IST
ന്യൂഡൽഹി: സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളെ പിരിച്ചുവിടാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി.
ഒഡീഷ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യണൽ പിരിച്ചുവിട്ടുകൊണ്ടുള്ള 2019ലെ കേന്ദ്രസർക്കാർ നടപടി ശരിവച്ചു കൊണ്ടാണ് സുപ്രീംകോടതി ഇതു വ്യക്തമാക്കിയത്. ഒഡീഷ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബാർ അസോസിയേഷൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നടപടി.
ഭരണഘടനയിലെ 323 എ വകുപ്പനുസരിച്ച് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളെ പിരിച്ചുവിടാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള അധികാരം പോലെ തന്നെ പിരിച്ചുവിടാനുള്ള അധികാരവും കേന്ദ്രത്തിനാണ്. 2019ൽ ഒഡീഷ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പിരിച്ചുവിട്ട നടപടി ഭരണഘടനാ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി.