മൈസൂരുവില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയില്‍
Saturday, March 25, 2023 1:04 AM IST
മൈസൂരു: താമസസ്ഥലത്തുവച്ച് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ മലയാളി യുവതി മരിച്ചു. സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരിയായ തൃശൂര്‍ ഊരകം സ്വദേശിനി സബീന(30)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കരുവന്നൂര്‍ സ്വദേശി ഷഹാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെയാണു കഴുത്തില്‍ ആഴമേറിയ മുറിവേറ്റ നിലയില്‍ സബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലും പരിക്കുകള്‍ കണ്ടെത്തിയിരുന്നു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ഷഹാസിനെ കസ്റ്റഡിയിലെടുത്തത്. ഊരകം ചെമ്പകശേരില്‍ പരേതനായ ഷാജിയുടെയും ര ഹ്നയുടെയും മകളാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനു ശേഷം ഷഹാസുമൊത്ത് മൈസൂരുവില്‍ താമസിക്കുകയായിരുന്നു. ഒരു മകനുണ്ട്.