കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ പ്രതിഷേധം അറിയിച്ചു
Monday, March 27, 2023 12:43 AM IST
ന്യൂഡൽഹി: കാനഡയിലെ ഇന്ത്യൻ എംബസിക്കു മുന്നിലെ ഖലിസ്ഥാൻവാദികളുടെ നടത്തിയ പ്രതിഷേധത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഹൈക്കമ്മീഷണർ കാമറോൺ മക്കെയെയാണ് ശനിയാഴ്ച വിളിച്ചുവരുത്തിയത്.
കാനഡയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്കു പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ ഇന്ത്യ ശക്തമായ അതൃപ്തി അറിയിച്ചു. മാർച്ച് 19ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ്കുമാർ വർമയ്ക്ക് ബ്രിട്ടീഷ് കൊളംബിയയിലെ പരിപാടിയിൽനിന്ന് പ്രതിഷേധത്തെത്തുടർന്ന് വിട്ടുനിൽക്കേണ്ടി വന്നു. പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകൻ സമീർ കൗശലിനു മർദനമേറ്റു. ഈയിടെ കാനഡയിൽ ഹിന്ദുക്ഷേത്രങ്ങൾക്കു നേർക്കും ആക്രമണങ്ങളുണ്ടായി.