നമീബിയയിൽനിന്നും കൊണ്ടുവന്ന ഒരു ചീറ്റ ചത്തു
Tuesday, March 28, 2023 1:15 AM IST
ഭോപ്പാൽ: നമീബിയയിൽ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച സാഷ എന്ന വിളിപ്പേരുള്ള ചീറ്റപ്പുലി ചത്തു.
നാലരവയസിലേറെ പ്രായമുള്ള സാഷ ഉൾപ്പെടെ എട്ടു ചീറ്റകളെയാണു സെപ്റ്റംബർ 17 നു നമീബിയയിൽ നിന്നും ഇന്ത്യയിൽ കൊണ്ടുവന്നത്. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ക്രിയാറ്റിന്റെ അളവ് ഉയർന്നതാണു പെൺചീറ്റ ചത്ത കാരണമെന്ന് വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജെ.എസ്. ചൗഹാൻ പറഞ്ഞു.