ഷിൻഡെപക്ഷ നേതാവിനെ കൊലപ്പെടുത്തി
Sunday, May 28, 2023 3:00 AM IST
താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഏക്നാഥ് ഷിൻഡെ പക്ഷക്കാരനായ ശിവസേന നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു.
ഷബീർ ഷേക്ക്(45) ആണ് ഉല്ലാസ്നഗറിൽ വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ശിവസേനയുടെ ഉല്ലാസ്നഗർ ടൗൺഷിപ്പ് പ്രസിഡന്റായിരുന്നു ഷേക്ക്. വസ്ത്രനിർമാണ ബിസിനസ് നടത്തിവരിയായിരുന്നു ഇയാൾ. പണത്തിന്റെ പേരിലാണു കൊലപാതകമെന്നാണു പോലീസ് സംശയിക്കുന്നത്.