ജാർഖണ്ഡിൽ ആറു തൊഴിലാളികൾ ഷോക്കേറ്റു മരിച്ചു
Tuesday, May 30, 2023 1:43 AM IST
ധൻബാദ്: ജാർഖണ്ഡിൽ വൈദ്യുതി പോസ്റ്റ് ഉയർത്തുന്നതിനിടെ റെയിൽവേയുടെ ഹൈടെൻഷൻ വൈദ്യുത ലൈനിൽ തട്ടി ആറു തൊഴിലാളികൾ ഷോക്കേറ്റു മരിച്ചു.
ധൻബാദ് ജില്ലയിലെ നിചിത്പുർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.