48 ട്രെയിനുകൾ റദ്ദാക്കി, വഴിതിരിച്ചുവിട്ടത് 39
Sunday, June 4, 2023 12:42 AM IST
ന്യൂഡൽഹി: ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 48 ട്രെയിനുകൾ റദ്ദാക്കി. 39 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. റദ്ദാക്കിയിലേറെയും സതേൺ, സൗത്ത് ഈസ്റ്റേൺ റെയിൽവേ സോണിലാണ്.
ചെന്നൈ-ഹൗറ മെയിൽ, ദർഭംഗ-കന്യാകുമാരി എക്സ്പ്രസ്, മാംഗളൂർ-സാന്ദ്രഗാച്ചി വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയവ റദ്ദാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.