മഹാഭാരതം സീരിയലിലെ ശകുനി അന്തരിച്ചു
Tuesday, June 6, 2023 12:39 AM IST
മുംബൈ: ദൂരദർശൻ സംപ്രേഷണം ചെയ്ത ബി.ആർ. ചോപ്രയുടെ മഹാഭാരതം മെഗാസീരിയലിൽ ശകുനിയായി വേഷമിട്ട സർവജിത് സിംഗ് പൈൻതാൾ എന്ന ഗുഫി പൈൻതാൾ(79) അന്തരിച്ചു.
വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് അന്ധേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഒന്പതിനായിരുന്നു അന്ത്യം. രക്താതിസമ്മർദവും ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു.
എട്ടു ദിവസം മുന്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.1980കളിൽ ടെലിവിഷൻ ഷോകളിലും ഗുഫി ചെറുവേഷങ്ങളിലെത്തിയിരു ന്നു.