ബ്രിജ് ഭൂഷണിനെതിരേ ഏതൊക്കെ കുറ്റങ്ങൾ ചുമത്താനാകുമെന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനമെടുക്കും. പ്രായപൂർത്തിയാകാത്ത ഗുസ്തിതാരത്തിന്റെ പിതാവിന്റെ പരാതിയിൽ ഏപ്രിൽ 28ന് ബ്രിജ് ഭൂഷണിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ആറ് ഗുസ്തിതാരങ്ങളുടെ പരാതിയിൽ മറ്റൊരു എഫ്ഐആറും രജിസ്റ്റർ ചെയ്തു.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക പീഡനം തുടങ്ങിയ ആരോപണങ്ങളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 137 പേരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.