2023 മിസ് വേൾഡ് മത്സരം ഇന്ത്യയിൽ
Friday, June 9, 2023 1:05 AM IST
ന്യൂഡൽഹി: ലോകസുന്ദരിപ്പട്ടത്തിനായുള്ള ഈ വർഷത്തെ മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. 27 വർഷത്തിനുശേഷമാണ് മിസ് വേൾഡ് മത്സരത്തിന് ഇന്ത്യ വേദിയാകുന്നത്.
1996ൽ ബംഗളൂരുവിലാണ് ഇതിനുമുന്പ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. ഈ നവംബറിലോ ഡിസംബറിലോ നടക്കുന്ന 17-ാമത് മിസ് വേൾഡ് മത്സരത്തിൽ 130 രാജ്യങ്ങളെ പ്രതിനിധീകരിച്ച് മത്സരാർഥികളെത്തുമെന്ന് മിസ് വേൾഡ് ഓർഗനൈസേഷൻ സിഇഒ ജൂലിയ മോർളി പറഞ്ഞു.