ഖലിസ്ഥാൻ ഭീകരരുടെ കൂട്ടാളി അറസ്റ്റിൽ
Friday, June 9, 2023 1:05 AM IST
ന്യൂഡൽഹി: നിരോധിത ഖലിസ്ഥാൻ ഭീകര സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ്(കെടിഎഫ്) നേതാക്കളായ അർഷ്ദീപ് സിംഗ്, മൻപ്രീത് സിംഗ് എന്നിവരുടെ കൂട്ടാളിയെ എൻഐഎ അറസ്റ്റ് ചെയ്തു.
മിട്ടി എന്നറിയപ്പെടുന്ന ഗഗൻദീപ് സിംഗ് ആണ് ഹരിയാനയിലും പഞ്ചാബിലും നടന്ന റെയ്ഡിനിടെ പിടിയിലായത്. അർഷ്ദീപ് സിംഗ് കാനഡ കേന്ദ്രമായും മൻപ്രീത് സിംഗ് ഫിലിപ്പീൻസ് ആസ്ഥാനമായുമാണു പ്രവർത്തിക്കുന്നത്.